മണിപ്പൂരിൽ  ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു


മണിപ്പൂരിൽ  ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. കുട്ടികളുടെ അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ബിഷ്ണുപൂരിലെ മൊയ്‌രാങ് ട്രോംഗ്‌ലോബിയിലാണ് ആക്രമണം നടന്നത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.മൊയ്‌രാങ് ട്രോങ്‌ലോബിയിലെ ഒരു സാധാരണക്കാരന്റെ വീട്ടിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർ നടത്തിയ ബോംബ് പതിക്കുകയും അഞ്ച് വയസ്സുള്ള ഒരു ആൺകുട്ടിയും ആറ് മാസം പ്രായമുള്ള ഒരു പെൺകുട്ടിയും കൊല്ലപ്പെടുകയായിരുന്നു.


വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ചപ്പോൾ മൂവരും കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്നു.ചുരാചന്ദ്പൂരിലെ കുന്നിൻ പ്രദേശങ്ങൾക്ക് സമീപമാണ് താഴ്ന്ന പ്രദേശമായ മൊയ്‌രാങ് ട്രോങ്‌ലോബി സ്ഥിതി ചെയ്യുന്നത്. ഇവിടെ 2023ലും 2024ലും വംശീയ സംഘർഷത്തിന്റെ മൂർദ്ധന്യത്തിൽ തുടർച്ചയായ വെടിവയ്പ്പുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.




Sharing is Caring