തിരുവനന്തപുരം: മദ്യം കുടിപ്പിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് അന്‍സാറും ഇയാളുടെ മൂന്ന് സുഹൃത്തുക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര് അറസ്റ്റിലായേക്കുമെന്നും പോലീസ് അറിയിച്ചു. ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം കഠിനംകുളത്തായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരം നാലോടെ ഭര്‍ത്താവ് യുവതിയെ പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെ ത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഇവിടെനിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെ നാ ട്ടുകാര് വിവരം അറിയുകയും കണിയാപുരത്തുള്ള യുവതിയുടെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു.

അബോധാവസ്ഥയിലായ യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.













