ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍


ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍. മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 34 വയസ്സായിരുന്നു.


കയ്പ്പോച്ചെ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ചിച്ചോരെയാണ് സുശാന്തിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.


കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സുശാന്തിന്‍റെ മാനേജര്‍ ദിഷ സാലിയനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സുശാന്തിന്‍റെ മരണം.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കൈ പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ രാജ്കുമാര്‍ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ചേതന്‍ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള അവാര്‍ഡും ലഭിച്ചു.



Sharing is Caring