ബോളിവുഡില്‍ നിന്നും കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച്‌ സൂപ്പര്‍താരങ്ങള്‍


അപ്രതീക്ഷിതമായി എത്തിയ പ്രളയത്തില്‍ കഷ്ടപ്പെട്ട കേരളത്തിനായി ഒരുപാട് സിനിമ താരങ്ങള്‍ ആണ് മുന്നോട്ട് വന്നത്. ഷാരൂഖ് ഖാന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ ഉള്‍പ്പെടുന്നതാണ് ഈ നിര. ഇപ്പോള്‍ ആ നിരയിലേക്ക് എത്തിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ഋഷി കപൂറും മകന്‍ രണ്‍ബീര്‍ കപൂറും.


‘ദൈവത്തിന്റെ സ്വന്തം നാടിപ്പോള്‍ വലിയ ദുരിതത്തില്‍ ആണ്. കേരളത്തെ പുനരുദ്ധരിക്കേണ്ടതുണ്ട്. ഞങ്ങള്‍ പറ്റുന്നത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങള്‍ നിങ്ങളാല്‍ കഴിയുന്നത് ചെയ്യൂ.’ ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു


ബോളിവുഡിന് പുറമേ തമിഴ് സിനിമാ ലോകവും കേരളത്തിനൊപ്പമുണ്ട്. വിജയ്, കമല്‍ഹാസന്‍ നയന്‍താര , തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കഴിഞ്ഞു.



Sharing is Caring