ബൈക്ക് മോഷണ കേസിലെ പ്രതി അറസ്‌റ്റില്‍


കൊച്ചി: നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗില്‍ നിന്നും കൊല്ലം സ്വദേശിയുടെ പള്‍സര്‍ ബൈക്ക് മോഷ്ടിച്ച പത്തനംതിട്ട ചിറയിറമ്ബു സ്വദേശി വൈശാഖ് ബാലചന്ദ്രനെ (20) എറണാകുളം നോര്‍ത്ത് പെലീസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗണ്‍ പരിശോധനക്കിടെ മോഷണ ബൈക്കുമായി പിടിക്കൂടിയതിനെ തുടര്‍ന്ന് ബൈക്കിന്റെ രേഖകളുമായി വമെന്ന് പറഞ്ഞു സ്റ്റേഷനില്‍ നിന്ന് ഇയാള്‍ മുങ്ങുകയായിരുന്നു. ഇതിനിടയിലാണ് ബൈക്ക് നഷ്ട്ടപെട്ട കാര്യം അറിഞ്ഞ ഉടമ പരാതിയുമായി എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. എസ്.ഐമാരായ അനസ്, ഡെന്നി, എ.എസ്.ഐ വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Sharing is Caring