ബീഫ് ഫെസ്റ്റിവല്‍: ദീപ ടീച്ചര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ


തൃശൂര്‍: കേരളവര്‍മ കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ എസ്.എഫ്.ഐയെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. കേരളവര്‍മ കോളജിനുള്ളിലെ അമ്പല വിവാദവും സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാവുകയാണ്. കേരളവര്‍മയില്‍ ചിത്രീകരിച്ച തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പലരും അവിടെയൊരു ആരാധനാലയമില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നത്. അമ്പലമില്ലായിരുന്നുവെന്ന് പറഞ്ഞു പൂര്‍വ്വ വിദ്യാര്‍ഥികളും സജീവമായി രംഗത്തുണ്ട്.




Sharing is Caring