ബിസിസിഐക്ക് 121 കോടി രൂപ പിഴ ചുമത്തി ഇഡി


ന്യൂഡല്‍ഹി: 2009ലെ ഐപിഎല്ലില്‍ വിദേശപണമിടപാട് നിയമം തെറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 121 കോടി രൂപ പിഴ ചുമത്തി.


ബിസിസിഐ (82.66 കോടി), മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍ (11.53 കോടി), മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി (10.65 കോടി), മുന്‍ ട്രഷറര്‍ എം.പി. പാണ്ഡോവ് (9.72 കോടി), എസ്ബിടി (7 കോടി) എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്.


2009ല്‍ ദക്ഷിണാഫ്രിക്കയില്‍വച്ച്‌ നടന്ന ഐപിഎല്ലില്‍ 243 കോടി രൂപ ആര്‍ബിഐയുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് കൈമാറ്റം ചെയ്തത് സംബന്ധിച്ചാണ് ഇഡിയുടെ നടപടി



Sharing is Caring