ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു; കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്


ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണും. ജലന്ധര്‍ ബിഷപ്പിനെതിരെ തെളിവുണ്ടായിട്ടും ഡിജിപി അറസ്റ്റിന് അനുമതി നല്‍കുന്നില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ ആരോപിച്ചു.


അതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ക്ക് പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്.ഫ്രാങ്കോ മുളക്കലിന്റെ പീഡനം മൂലമാണ് പതിനെട്ടോളം കന്യാസ്ത്രീകള്‍ സഭ വിട്ടതിന് കാരണമെന്നാണ് സൂചന. ബിഷപ്പ് പദവിയില്‍ ഇരിക്കുന്നതുകൊണ്ടാണ് ഫ്രാങ്കോ മുളക്കലിനെതിരെ ഇവര്‍ പരസ്യമായി രംഗത്തുവരാത്തത്. കന്യാസ്ത്രീ മാധ്യമങ്ങളെ കാണുമ്ബോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയേക്കും.


അന്വേഷണം 70 ദിവസം പിന്നിട്ടിട്ടും ഒരു തവണ മാത്രമാണ് ബിഷപ്പിനെ ചോദ്യംചെയ്തത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സമ്മര്‍ദ്ദമുണ്ടെന്ന് കന്യാസ്ത്രീയുടെ കുടുംബം ആവര്‍ത്തിച്ചു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്



Sharing is Caring