നിലയ്ക്കല്‍: ശബരിമല വിഷയത്തിന്‍റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്ന ആര്‍എസ്‌എസിനും ബിജെപിക്കും ആളെ കൂട്ടിക്കൊടുക്കുന്ന പരിപാടി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ വരുന്നവരെല്ലാം ആര്‍എസ്‌എസുകാര്‍ ആണെന്നാണ് പിണറായി വിജയന്‍റെ ധാരണ. കുറച്ചു പേര്‍ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിന്ന് ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് നേരെ നടപടിയുണ്ടാകണം. ഇതിന്‍റെ പേരില്‍ മുഴുവന്‍ ഭക്തര്‍ക്കും പോലീസ് ബുദ്ധിമുട്ടുണ്ടാക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.














