ബി.ജെ.പിയുടെ സമ്പര്‍ക്കയാത്രയെ പരിഹസിച്ച്‌​ ശിവസേന മുഖപത്രം സാമ്​ന


മുംബൈ: അമിത്​ ഷാ- ഉദ്ധവ്​ താക്കറെ കൂടിക്കാഴ്​​ചക്ക്​ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബി.ജെ.പിക്കെതിരെ രുക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്​ന. ഷായുടെ അനുനയ സന്ദര്‍ശനത്തിന്റെ പിന്നില്‍ 2019 ലെ തെരഞ്ഞെടുപ്പാണ്​​ ലക്ഷ്യമെന്ന്​ സാമ്​നയുടെ എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്​ സഖ്യകക്ഷികളുമായുള്ള ബന്ധം നഷ്​ടമായിരിക്കുന്നുവെന്നും അതിനു പിറകിലെ കാരണം ചികയുന്നത്​ നല്ലതായിരിക്കുമെന്നും സാമ്​ന ഒാര്‍മിപ്പിക്കുന്നു.


തെരഞ്ഞെടുപ്പ്​ വിജയിക്കുന്നതിന്​ ബി.ജെ.പി ആശ്രയിക്കുന്നത്​ പോസ്​റ്റര്‍ ബോയ്​സിനെയാണ്​​. രാജ്യത്തെ കര്‍ഷകര്‍ സമരത്തിലായിട്ടും സര്‍ക്കാര്‍ അവരുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു. പൊതു തെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റക്ക്​ മത്​സരിച്ച്‌​ ജയിക്കും. അതിന്​ പോസ്​റ്റര്‍ ബോയ്​സി​ന്റെ ആവശ്യമില്ല. ജനങ്ങളുമായുള്ള ബന്ധത്തിലൂടെയാണ്​ ശിവസേന വളര്‍ന്നത് എന്ന്​ ഒാര്‍മിപ്പച്ച പത്രം സമ്പര്‍
ക്കത്തിന്റെ​ ഭാഗമായി ബി.ജെ.പി അധ്യക്ഷന്‍ മുന്‍ സഖ്യകക്ഷിയായ ടി.ഡി.പി നേതാവ്​ ചന്ദ്രബാബു നായിഡുവിനെ കാണുമോ എന്നും പരിഹസിക്കുന്നു.


പിണങ്ങി നില്‍ക്കുന്ന ശിവസേന​െയ ലോക്​ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌​ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ​ ഭാഗമായാണ്​ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാ ഇന്ന്​ ഉദ്ധവ്​ താക്കറെയെ കാണുന്നത്​. ‘സമ്ബര്‍ക്ക്​ ഫോര്‍ സമര്‍ത്ഥന്‍’ എന്ന പേരിലാണ്​ തെര​െഞ്ഞടുപ്പിനോടനുബന്ധിച്ച്‌​ പ്രധാന കക്ഷികളുമായി അമിത്​ ഷാ കൂടിക്കാഴ്​ച നടത്തുന്നത്​.



Sharing is Caring