ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടുന്നവര്‍ ജാഗ്രതൈ! പിഴയൊടുക്കേണ്ടി വരും


കുവൈത്ത് സിറ്റി: ബാല്‍ക്കണിയില്‍ തുണി ഉണക്കാനിട്ടാല്‍ പിഴയൊടുക്കേണ്ടി വരും. കുവൈത്ത് മുന്‍സിപ്പാലിറ്റിയാണ് നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.


സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഒരു വസ്ത്രത്തിന് മൂന്നു ദീനാര്‍ തോതിലാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.




Sharing is Caring