തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി വിധി ജനങ്ങള്‍ക്കുള്ള സമ്മാനമെന്ന് ബാര്‍ ഉടമ ബിജു രമേശ്. ഇത്രയധികം സ്വാധീനമുണ്ടായിട്ടും റിപ്പോര്‍ട്ട് തള്ളിയതില്‍ സന്തോഷമുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
അതേസമയം തുടരന്വേഷണം ഇല്ലാതെ നിലവിലെ തെളിവുകള്‍ കൊണ്ട് കേസ് തെളിയിക്കാമെന്ന് കെ.പി.സതീശന്‍ പറഞ്ഞു.














