ബാബ സിദ്ദിഖിയുടെ മകനും സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍


കൊല്ലപ്പെട്ട മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍.
മുംബൈ പോലീസ് നോയിഡയില്‍വെച്ചാണ് ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്.


ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ദിവസങ്ങള്‍ക്ക് മുമ്ബ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നത്.


വെള്ളിയാഴ്ച വൈകീട്ട് സീഷന്‍ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഒരു സന്ദേശം ലഭിച്ചിരുന്നു, പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി സന്ദേശം. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പ്രതിയെ കണ്ടെത്തിയത്. ഗഫ്‌റാന്‍ ഖാന്‍ എന്ന മുഹമ്മദ് തയ്യബിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ശേഷം മുംബൈയിലെത്തിച്ചിട്ടുണ്ട്.



Sharing is Caring