ബാങ്ക് അക്കൗണ്ടില്ല, അടിയന്തര ദുരിതാശ്വാസ ധനസഹായം വൈകുന്നു


തിരുവനന്തപുരം:പ്രളയ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അടിയന്തര സഹായം വൈകുന്നു. 10,000 രൂപയാണ് സഹായ ധനം പ്രഖ്യാപിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെ കാരണം. പലയിടത്തും പ്രളയ ബാധിതരുടെ വിവര ശേഖരണം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.


എന്നാല്‍ അടുത്ത ആഴ്ചയോടെ എല്ലാവര്‍ക്കും പണം കിട്ടുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഉറപ്പു നല്‍കുന്നത്. സര്‍ക്കാര്‍ പണം അനുവദിച്ച്‌ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring