ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കൊയിലാണ്ടി സ്വദേശി അന്തരിച്ചു


ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി അന്തരിച്ചു. ബഹ്‌റൈന്‍ ഫാര്‍മസിയിലെ ജോലി ചെയ്യുന്ന മുഹമ്മദ് ഫസല്‍ വെളുത്തമണ്ണിലാണ് ചൊവ്വാഴ്ച വൈകിട്ട് 4.30ന് മരണപ്പെട്ടത്.


കുടുബം നാട്ടിലാണ്. സാബിറയാണ് ഭാര്യ, സിബില ഫാത്തിമ, മുഹമ്മദ് നിസാം എന്നിവര്‍ മക്കളുംയുസുഫ്, റഫീഖ്, ഷജീര്‍, ഹസീബ്, സബീബ, സുനീര്‍ എന്നിവര്‍ സഹോദരങ്ങളുമാണ്.ബഹ്റൈന്‍ കെഎംസിസി ഹൂറ ഗുദൈബിയ ഏരിയാ മെമ്പര്‍ കൂടിയാണ് മുഹമ്മദ് ഫസല്‍.
മൃതദേഹം സല്‍മാനിയ ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ബഹ്റൈന്‍ കെഎംസിസി മയ്യിത്ത് പരിപാലന വിങ് ആണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.




Sharing is Caring