ബഹ്റൈനിലെ ക്രൂയിസ് കപ്പല് സീസണിന് തുടക്കമായി


ഈ വര്ഷത്തെ (2025, 2026) ബഹ്റൈനിലെ ക്രൂയിസ് കപ്പല് സീസണിന് തുടക്കമായി. വിനോദ സഞ്ചാരികളുമായി ഈ വര്ഷത്തെ ആദ്യ ക്രൂയിസ് കപ്പല് ബഹ്റൈന്റെ തീരമണിഞ്ഞതോടെയാണിത്.


പുതിയ വിനോദ സഞ്ചാരികള് എത്തിയത് ടൂറിസം മേഖലയുടെ തുടര്ച്ചയായ വളര്ച്ചയെ അടയാളപ്പെടുത്തുന്നുവെന്ന് ബഹ്റൈന് ടൂറിസം ആന്ഡ് എക്സിബിഷന്സ് അതോറിറ്റി (ബിടിഇഎ) അറിയിച്ചു.ടൂറിസം അതോറിറ്റി, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്സ് മന്ത്രാലയം, ഖലീഫ ബിന് സല്മാന് തുറമുഖം നടത്തുന്ന എപിഎം ടെര്മിനല്സ് എന്നിവരാണ് ക്രൂയിസ് ടൂറിസത്തിന് നേതൃത്വം നല്കുന്നത്.


പുതിയ ക്രൂയിസ് ഷിപ്പ് സീസണ് 2022, 2026 ടൂറിസം തന്ത്രത്തിന്റെ ലക്ഷ്യങ്ങള് കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നു. ഇത് ടൂറിസം പ്രവര്ത്തനങ്ങള്, ദേശീയ സമ്ബദ്വ്യവസ്ഥ, ബഹ്റൈനിലെ ഗതാഗത, റീട്ടെയില് മേഖലകളെ പോസിറ്റീവായി ബാധിക്കുന്നുവെന്നും ബിടിഇഎ പ്രസ്താവനയില് പറഞ്ഞു.



Sharing is Caring