ബസില്‍നിന്നും വീണ്‌ ഗര്‍ഭിണിക്ക്‌ പരിക്ക്‌, ബസ്‌ നിര്‍ത്താതെ പോയി


കോഴിക്കോട്: ഏഴ് മാസം ഗര്‍ഭിണിയായ യുവതിക്ക്‌ സ്വകാര്യബസില്‍നിന്ന്‌ വീണുപരിക്കേറ്റു. ബസ്‌ നിര്‍ത്താതെ പോയി. വടകര ഇരിങ്ങല്‍ സ്വദേശി ദിവ്യയ്ക്കാണ് ബസ്‌ ജീവനക്കാരുടൈ ക്രൂരതമൂലം പരിക്കേറ്റത്‌. കോഴിക്കോട് നിന്ന് ഇരിങ്ങലിലേക്ക് പോവുകയായിരുന്നു ദിവ്യ.


ദിവ്യ സ്റ്റോപ്പില്‍ ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതോടെ പുറത്തേക്ക്‌ വീഴുകയായിരുന്നു. എന്നാല്‍ ദിവ്യ വീഴുന്നത്‌ കണ്ടിട്ടും ബസ്‌ ജീവനക്കാര്‍ ബസ് നിര്‍ത്തിയില്ല. ആശുപത്രിയില്‍ എത്തിച്ച ദിവ്യയുടെ ആരോഗ്യ നിലയില്‍ ആശങ്കകളില്ലെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. ശരീരമാകെ വേദനയും കണ്ണിന്‌ ചെറിയ പരിക്കുമുണ്ട്‌. ബസ്‌ ജീവനക്കാര്‍ക്കെതിരെ ഇന്ന്‌ പരാതി നല്‍കും.




Sharing is Caring