ബജാജ് ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 ന്റെ വില വീണ്ടും കൂട്ടി


ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ് ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 ന്റെ വില വീണ്ടും കൂട്ടി. ആയിരം രൂപ കൂടി ബൈക്കിന് ബജാജ് കൂട്ടിയിരിക്കുകയാണ്. ഇനി മുതല്‍ 1.63 ലക്ഷം രൂപയാണ് ഡോമിനാറിന് വില.


ഈ വര്‍ഷമിത് അഞ്ചാം തവണയാണ് ഡോമിനാറിന്റെ വില ബജാജ് ഉയര്‍ത്തുന്നത്. നേരത്തെ ജൂലായിലും ഡോമിനാര്‍ 400 ന് രണ്ടായിരം രൂപ കമ്ബനി വില വര്‍ധിപ്പിച്ചിരുന്നു.


2016 ഡിസംബറില്‍ ഡോമിനാര്‍ എത്തിയത് മുതല്‍ ഇതുവരെ 12,000 രൂപയോളം മോഡലിന് ബജാജ് കൂട്ടിക്കഴിഞ്ഞു. 1.36 ലക്ഷം രൂപയായിരുന്നു ബജാജ് ഡോമിനാറിന്റെ പ്രാരംഭവില. ഡോമിനാറിന്റെ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നു കമ്ബനി മുമ്ബെ വ്യക്തമാക്കിയിട്ടുണ്ട്.



Sharing is Caring