നിര്‍മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര് മരിച്ചു. കെട്ടിടനിര്മാണത്തിലേര്പ്പെട്ട തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍ നിന്നും ഏഴ് പേരെ രക്ഷപ്പെടുത്തി. ഇനിയും ഒരുപാട് പേര് കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നഗരത്തിനടുത്ത് കസവനഹള്ളിയിലെ സര്‍ജാപുരിലാണ് അപകടം. പൊലീസ്, അഗ്നിശമന സേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവ സ്ഥലത്തെത്തിയിട്ടുണ്ട്. അഞ്ചു നില കെട്ടിടമാണ് നിര്‍മാണത്തിലിരുന്നതെങ്കിലും മൂന്നു നിലയ്ക്കു മാത്രമേ അനുമതി നല്കിയിരുന്നുള്ളൂവെന്ന് മേയര്‍ അറിയിച്ചു. ആറ് വര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ്. കഴിഞ്ഞ രണ്ടു വര്‍ഷം നിര്‍മാണം നിര്‍ത്തിവച്ചു. ഇത് പുനഃരാരംഭിച്ചപ്പോഴായിരുന്നു അപകടം സഭവിച്ചത്.