ഫുട്‌ബോള്‍ഫിഫ പുരുഷ ലോക റാങ്കിംഗില്‍ സ്പെയിൻ വീണ്ടും ഒന്നാമത്.. 200-ല്‍ അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ലോകത്ത് വലിയ മാറ്റങ്ങളാണ് പുതിയ റാങ്കിംഗില്‍ സംഭവിച്ചിരിക്കുന്നത്.2023 ഏപ്രില്‍ മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിലവിലെ ലോക ചാമ്ബ്യൻമാരായ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കോണ്‍മെബോള്‍ യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനോട് 1-0ന് തോറ്റതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. അതേസമയം, മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാൻസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.റാങ്കിംഗിലെ മാറ്റങ്ങള്‍ അവിടെ അവസാനിച്ചില്ല. സ്ലോവാക്യയോട് 2-0ന് തോറ്റ ജർമ്മനി ഒരു വർഷത്തിന് ശേഷം ആദ്യ 10-ല്‍ നിന്ന് പുറത്തായി, 12-ാം സ്ഥാനത്തേക്ക് താഴ്ന്നു.

സ്ലോവാക്യ 42-ാം സ്ഥാനത്തേക്ക് ഉയർന്ന് ആദ്യ 50-ല്‍ ഇടംപിടിച്ചു. മൊറോക്കോ 11-ാം സ്ഥാനത്തേക്ക് കയറി തങ്ങളുടെ ശക്തി തെളിയിച്ചു.വടക്കേ അമേരിക്കയിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായി. റൊമാനിയയെയും വെയില്‍സിനെയും സൗഹൃദ മത്സരങ്ങളില്‍ തോല്‍പ്പിച്ച കാനഡ 26-ാം സ്ഥാനത്തേക്ക് ഉയർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സുമായിട്ടുള്ള അകലം കുറച്ചു. ഇന്ത്യക്ക് ഇത് നല്ല ഇന്റർനാഷണല്‍ ബ്രേക്ക് ആയിരുന്നു എങ്കിലും ഇന്ത്യ 134ആം സ്ഥാനത്തേക്ക് താഴന്നു.ഫിഫ പുരുഷ ലോക റാങ്കിംഗിലെ ആദ്യ 10 ടീമുകള്‍













