കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച പല പ്രദേശങ്ങളിലും വെള്ളമിറങ്ങിയെങ്കിലും പറവൂര്‍ മേഖല ഇപ്പോഴും വെള്ളത്തില്‍ തന്നെ. പറവൂരിലെ കുത്തിയതോട്, പൂവത്തോട്, ആലങ്ങാട്, കടുങ്ങല്ലൂര്‍, വരാപ്പുഴ, കോട്ടുവള്ളി, കുറമല്ലൂര്, ചേന്ദമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ തന്നെയാണ്. ഇവിടേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
വിവിധ സേനകളുടെയും സന്നദ്ധ സംഘടനകളുടെയും രക്ഷാപ്രവര്‍ത്തനങ്ങളും ഉൗര്‍ജിതമായി തുടരുന്നുണ്ട്. റോഡുകളെല്ലാം വെള്ളത്തിലായതിനാല്‍ ഈ മേഖലകളില്‍ ഗതാഗതവും തടസപ്പെട്ടു. ആളുകളെല്ലാം തന്നെ ദുരിതാശ്വാസ ക്യാന്പുകളിലാണ്.

അതേസമയം, വെള്ളം താഴാന്‍ വൈകിയ വൈപ്പിന്‍, ഏലൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം ഇന്ന് രാവിലെയോടെ വെള്ളമിറങ്ങിയിട്ടുണ്ട്. ആലുവയില്‍ വെള്ളം താഴന്നതിനെ തുടര്‍ന്ന് ട്രെയിന്‍-റോഡ് ഗതാഗതം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പുനസ്ഥാപിച്ചിരുന്നു.













