തിരുവനന്തപുരം: പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കേന്ദ്ര മാനദണ്ഡം അനുസരിച്ച് 4796.35 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ചുള്ള നിവേദനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചു. സംസ്ഥാനത്തു കഴിഞ്ഞ ഓഗസ്റ്റ് ഒന്നുമുതല്‍ 30 വരെ ഉണ്ടായ പ്രളയ നഷ്ടം കണക്കാക്കിയാണ് കേരളം നിവേദനം സമര്‍പ്പിച്ചത്.
പുനരധിവാസ പാക്കേജ് വൈകാതെ കേന്ദ്രത്തിനു നല്കുമെന്നു നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ദുരന്തനിവാരണവകുപ്പിനും റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനാണു നിവേദനം അയച്ചുകൊടുത്തത്.

ആദ്യഘട്ട പ്രളയത്തിന്റെ സഹായധനമായി 820 കോടി രൂപ ആവശ്യപ്പെട്ടു നേരത്തേ നിവേദനം നല്‍കിയിരുന്നു.













