പൊതുമേഖലാ ബാങ്ക് ജീവനക്കാരെ സ്ഥലംമാറ്റാന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ നിര്‍ദേശം


ന്യൂഡല്‍ഹി: വന്‍ സാമ്പത്തിക തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ മുഴുവന്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരെ സ്ഥലം മാറ്റാന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ നിര്‍ദേശം നല്‍കി. ഒരു ശാഖയില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ സ്ഥലം മാറ്റാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.കൂടാതെ, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലറിക്കല്‍ തസ്തികയിലുള്ള ജീവനക്കാരെയും സ്ഥലം മാറ്റാനും കേന്ദ്ര വിജിലന്‍സ് കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


അതിനിടെ സാമ്പത്തിക, തട്ടിപ്പ് വിഷയത്തില്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, േകന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി തെളിവ് എടുക്കുന്നത്.




Sharing is Caring