പേരാമ്പ്ര ഇരട്ടക്കൊലപാതകം : പ്രതി ചന്ദ്രന് ഇരട്ട ജീവപര്യന്തം


കോഴിക്കോട്: പേരാമ്പ്ര ഇരട്ടക്കൊലപാതകത്തില്‍ പ്രതി കൂനേരി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം തടവ്. പ്രതി കുറ്റക്കാരണെന്നു കണ്ടെത്തിയ വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതകം,ഭവനഭേദനം,കവര്‍ച്ച,കവര്‍ച്ചയ്ക്കിടെ മുറിവേല്‍പ്പിക്കല്‍,വധശ്രമം എന്ന വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരണെന്ന് കോടതി നേരെത്ത കണ്ടെത്തിയിരുന്നു.


കൂനേരി കുന്നുമ്മല്‍ ചന്ദ്രന്‍ പേരാമ്പ്ര ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ താമസിച്ചിരുന്ന വൃദ്ധദജമ്പതികളെയാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയുടെ ആ്ക്രമണത്തില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന്‍ (62), ഭാര്യ ശാന്ത (59) എന്നിവരാണ് കൊല്ലപ്പെട്ടത്.


കേരളത്തെ നടുക്കിയ ക്രൂരകൃത്യം അരേങ്ങറിയത് 2015 ജൂലൈ ഒമ്പതിനായിരുന്നു. പ്രതി കടത്തില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി ആസൂത്രണം ചെയ്ത നടപ്പാക്കിയ കൊലപാതകമായിരുന്നു ഇത്. ചന്ദ്രനു ബാലന്റെ വീടുമായി അടുപ്പമുണ്ടായിരുന്നു. കൃത്യം നടത്തിയ ദിവസം രാത്രി ബാലന്റെ വീട്ടിലെത്തിയ ചന്ദ്രന്‍ 10,000 രൂപ കടം ചോദിച്ചു. ഇത് എടുക്കാന്‍ പോകുന്ന വേളയിലാണ് ബാലനെ വെട്ടികൊന്നത്. ഇതിനിടെ മുറിയിലേക്ക് വന്ന ശാന്തയയെും പ്രതി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.



Sharing is Caring