പെരിയ കല്ല്യോട്ട് ഇരട്ടകൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു


കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകമാണെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. കൊലപാതകം നടന്ന് 90 ദിവസം പിന്നിടുമ്ബോഴാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.


സി.പി.എം. ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ ആകെ 14 പ്രതികളാണുള്ളത്. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍, വിദേശത്തേക്ക് കടന്ന സുബീഷ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലാണ് പിടികൂടിയത്. ഇതില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തേക്ക് കടന്ന സുബീഷിനെ മംഗലാപുരം വിമാനത്താവളത്തില്‍വച്ചാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.




Sharing is Caring