പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ വധിച്ചു


ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ശനിയാഴ്ച രാവിലെ ടിക്കേന്‍ മേഖലയിലാണ് സംഭവം.


ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും സൈന്യവും സംയുക്തമായി തെരച്ചില്‍ നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.




Sharing is Caring