പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണം; ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്; ആക്രമണം പരാമിലിട്ടറി സേനയുടെ ക്യാമ്ബിന് നേരെ


ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ പരാമിലിട്ടറി സേനയുടെ ക്യാമ്ബിന് നേരെ ഭീകരുടെ ആക്രമണം. ഒരു സിആര്‍പിഎഫ് ജവാന് ആക്രമണത്തില്‍ പരിക്കേറ്റു.


നേവാ ഗ്രാമത്തിലെ സിആര്‍പിഎഫ്, എസ്‌ഒജി ക്യാമ്ബുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പും ഗ്രനേഡ് ആക്രമണവും നടത്തി ഭീകരര്‍ പരിഭ്രാന്തി പരത്തി. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന നിഗമനത്തില്‍ തെരച്ചില്‍ വ്യാപകമാക്കി.




Sharing is Caring