കൊച്ചി: മുംബൈയില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബലാത്സംഗക്കേസ് ബ്ലാക്മെയിലിങ് ആണെന്ന് ബിനോയ് കോടിയേരി. പരാതി നല്‍കിയ യുവതിയെ അറിയാം. പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി തികച്ചും വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പ്രതികരിച്ചു.യുവതി നാലു മാസം മുൻമ്പ് തനിക്കെതിരെ മറ്റൊരു പരാതി നല്‍കിയിരുന്നു. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് പീഡനക്കേസ്. കേസിനെ നിയമപരമായി നേരിടും. അഭിഭാഷകനുമായി സംസാരിച്ച് വിശദമായി പ്രതികരിക്കാമെന്നും ബിനോയ് പറഞ്ഞു.ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയിക്കെതിരെ പീഡനപരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് തന്നെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു.2009 മുതല്‍ ബിനോയ് പീഡിപ്പിച്ചെന്നും കുഞ്ഞുണ്ടായ ശേഷം പണം നല്‍കിയിരുന്നുവെന്നും പരാതിക്കാരി പറയുന്നു.













