നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ യുഡിഎഫുമായി സമവായത്തിലേക്കെന്ന് സൂചന. ഇന്നലെ രാത്രിയിൽ നിർണായക കൂടിക്കാഴ്ചകൾ നടത്തിയതായാണ് വിവരം. ഇന്ന് രാവിലെ 9 മണിക്ക് പിവി അൻവർ മാധ്യമങ്ങളെ കാണും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം തീർന്നില്ലേ? ഇതിനും പരിഹാരം ഉണ്ടാകുമെന്ന് പിവി അൻവർ പ്രതികരിച്ചു.മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യങ്ങളോട് അൻവർ പ്രതികരിച്ചത്.
അബ്ദുൾ വഹാബ് എംപിയുടെ വീട്ടിൽ പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം എന്നിവരുമായാണ് അൻവർ കൂടിക്കാഴ്ച നടത്തിയത്. ഇന്ന് രണ്ടാം തവണയാണ് അൻവർ മുസ്ലീം ലീഗ് നേതാക്കളെ കാണുന്നത്. യുഡിഎഫ് നേതൃയോഗത്തിന് പിന്നാലെയാണ് രണ്ടാമത്തെ കൂടിക്കാഴ്ച. യുഡിഎഫ് അസോസിയേറ്റ് അംഗമെന്ന വാഗ്ദാനത്തിൽ അൻവർ വഴങ്ങാനാണ് സാധ്യത.














