പാലക്കാട‌് നഗരസഭ ബിജെപി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം; ചര്‍ച്ച ഇന്ന‌്


പാലക്കാട‌്> സംസ്ഥാനത്ത‌് ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയായ പാലക്കാട‌്, ചെയര്‍പേഴ‌്സണും വൈസ‌് ചെയര്‍മാനുമെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ‌്ച കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. യുഡിഎഫാണ‌് അവിശ്വാസ നോട്ടീസ‌് നല്‍കിയത‌്.


52 അംഗ കൗണ്‍സിലില്‍ ബിജെപിക്ക‌് 24 ഉം യുഡിഎഫിന‌് 17 ഉം കൗണ്‍സിലര്‍മാരുണ്ട‌്. സിപിഐ എം 9, വെല്‍ഫെയര്‍ പാര്‍ടി ഒന്ന‌് എന്നിങ്ങനെയാണ‌് കക്ഷിനില. ലീഗ‌് വിമതനായി വിജയിച്ച അംഗം തെരഞ്ഞെടുപ്പ‌് കേസ‌് നേരിടുന്നതിനാല്‍ വോട്ടവകാശമില്ല.


ചെയര്‍പേഴ‌്സണെതിരെ നല്‍കിയ അവിശ്വാസ പ്രമേയം രാവിലെ ഒമ്ബതിനും വൈസ‌് ചെയര്‍മാനെതിരെയുള്ളത‌് പകല്‍ മൂന്നിനും ചര്‍ച്ചയ്ക്കെടുക്കും. നേരത്തെ സ‌്റ്റാന്‍ഡിങ‌് കമ്മിറ്റികളില്‍നിന്ന‌് ബിജെപി അംഗങ്ങളെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു



Sharing is Caring