പാലക്കാട് യുഡിഎഫ് ജയിച്ചത് വർഗീയ വോട്ട് കൊണ്ടെന്ന് ഡോ. പി സരിൻ


പാലക്കാട് യുഡിഎഫ് ജയിച്ചത് വർഗീയ വോട്ട് കൊണ്ടെന്ന് ഡോ. പി സരിൻ. പള്ളികളില്‍ അടക്കം ലഘുലേഖ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ സരിൻ പാലക്കാട് കണ്ടത് അപകടകരമായ വിജയഫോർമുലയാണെന്നും കൂട്ടിച്ചേർത്തു.ലീഗ് അവരുടെ നിയന്ത്രണം തന്നെ എസ്ഡിപിഐയ്ക്ക് നല്‍കിയെന്നും സരിൻ വിമർശിച്ചു.


പരസ്യത്തില്‍ തെറ്റില്ലെന്നായിരുന്നു പത്ര പരസ്യവിവാദത്തില്‍ സരിന്റെ പ്രതികരണം. പത്രപരസ്യം നല്‍കിയതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് സരിൻ പറഞ്ഞു. അതേ സമയം പരസ്യത്തിനെതിരായ വിമർശനത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുവെന്നും സരിൻ വ്യക്താക്കി.




Sharing is Caring