പഴയ യന്ത്രങ്ങളില്‍ പോളിങ് നടത്താനാവില്ലെന്ന് യുപി തിരഞ്ഞെടുപ്പ് കമ്മിഷന്‍


പുതിയ വോട്ടെടുപ്പ് യന്ത്രങ്ങള്‍ നല്‍കുകയോ ബാലറ്റ് പേപ്പപ്പറില്‍ വോട്ടെടുപ്പ് നടത്താന്‍ അനുവദിക്കുകയോ വേണമെന്ന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിഷന്‍.


മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനോട് സംസ്ഥാന കമ്മിഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.


നിലവില്‍ 2006ല്‍ ലഭ്യമാക്കിയ വോട്ടിങ് മെഷീനുകളാണ് ഉള്ളത്. സാങ്കേതിക തകരാറുകള്‍ മൂലം ഇവ ഇനി ഉപയോഗികനാവില്ലെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്.

ഇതുസംബന്ധിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയ കമ്മിഷന് കത്തയച്ചിട്ടുണ്ട്. യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വോട്ടിങ് മെഷീനുകളെ സംബന്ധിച്ച്‌ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.



Sharing is Caring