പലസ്തീനിലെ അഭയാർഥി ക്യാമ്ബില്‍ ഇസ്രയേല്‍ നടത്തിയ വ്യോമക്രമണത്തില്‍ 13 പേർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ സിഡോണ്‍ നഗരത്തിലെ ഐൻ അല്‍-ഹില്‍വേയിലെ ക്യാമ്ബിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്.വ്യോമാക്രമണത്തില്‍ 4 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം ക്യാമ്ബിനകത്തുള്ള ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നതിനായുള്ള തയാറെടുപ്പിനായി ഹമാസ് ആ സ്ഥലം ഉപയോഗിച്ചിരുന്നു. ഹമാസ് പ്രവർത്തിക്കുന്നിടത്തെല്ലാം അവർക്കെതിരെ നടപടി തുടരുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.














