പര്‍വേശ് മുഷ്‌റഫിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി


ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ ഭരണാധികാരി ജനറല്‍ പര്‍വേശ് മുഷ്‌റഫിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ജൂലൈ 25ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനാണ് പച്ചക്കൊടി വീശിയിരിക്കുന്നത്.


74കാരനായ മുഷ്‌റഫിന് ഉപാധികളോടെ കോടതി സമ്മതിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്.ഇപ്പോള്‍ ദുബായില്‍ കഴിയുന്ന മുഷ്‌റഫിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് നിലനില്‍ക്കെയാണിത്. ജൂണ്‍ 13ന് കോടതിയില്‍ ഹാജരാകുന്നതിന് അദ്ദേഹം എത്തും. ലാഹോറില്‍ എത്തുന്നതിന് മുന്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2016 മുതല്‍ ദുബായില്‍ സ്ഥിരതാമസമാക്കിയിരുന്നു.


നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെ ഒരു പട്ടാള അട്ടമറിയിലൂടെയാണ് ഭരണത്തില്‍ എത്തിയത്. 1999 മുതല്‍ 2008 വരെയായിരുന്നു മുഷ്‌റഫിന്റെ ഭരണകാലം.



Sharing is Caring