പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു, മദ്ധ്യപ്രദേശില്‍ ആറ് കുട്ടികള്‍ ജീവനൊടുക്കി


ഭോപ്പാല്‍: മദ്ധ്യപ്രദേശ് പൊതു പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്ന് മണിക്കൂറുനുള്ളിലാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തത്. മദ്ധ്യപ്രദേശിലെ വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്ന് കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.


ഭോപ്പാല്‍ (2), സേഹോര്‍ (2), ഛത്തര്‍പൂര്‍ (2), എന്നീ ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഗ്വാളിയോര്‍, ധാമോ എന്നീ ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 12 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുകയും മൂന്ന് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.




Sharing is Caring