പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തു


ഉത്തര്‍പ്രദേശ്: ബിഎഡ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ മനേസാരില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‌ത്‌ വരികയായിരുന്നു. ഇതിനോടൊപ്പമായിരുന്നു യുവതി പഠനം തുടര്‍ന്നിരുന്നത്. പരീക്ഷയില്‍ പരാജയപ്പെട്ടതോടെ വാടകവീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിട്ടും നടന്നില്ലെന്നും, അതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. യുവതിക്ക് ഒരു മകനുണ്ട്.




Sharing is Caring