സംസ്ഥാനത്തെ പരീക്ഷകളിലെ മാർക്ക് ദാനത്തെ വിമർശിച്ചുള്ള പരാമർശം വിവാദമായ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും.പൊതുപരീക്ഷകളിലെ മൂല്യനിർണയത്തെ വിമർശിച്ചുള്ള എസ് ഷാനവീസിന്റെ ശബ്ദരേഖ പുറത്തുവന്നതാണ് വിവാദമായത്.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് കിട്ടുന്നുവെന്നായിരുന്നു ഷാനവാസിന്റെ പരാമർശം. ഇതോടെ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടുകയായിരുന്നു.എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കലിന് മുന്നോടിയായുള്ള ശിൽപശാലയിലായിരുന്നു എസ്.ഷാനവാസിന്റെ വിമർശനം.














