പനീര്‍ശെല്‍വത്തെ രാജിവെപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല: ശശികല


പനീര്‍ശെല്‍വത്തെ നിര്‍ബന്ധിപ്പിച്ച് മന്ത്രിസ്ഥാനം രാജിവെപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല. പനീര്‍ശെല്‍വം അടക്കമുള്ളവര്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പനീര്‍ശെല്‍വം ഇങ്ങനെയുള്ള നിലപാട് സ്വീകരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും ശശികല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


33 വര്‍ഷം അമ്മയുടെ നിഴലായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍. അമ്മകാണിച്ച വഴിയെ പാര്‍ട്ടിയെ നയിക്കും. പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.


ഞാന്‍ കരുത്തുള്ള ഒരു എഐഎഡിഎംകെ പ്രവര്‍ത്തകയാണ്. നാളെ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. പാര്‍ട്ടിക്ക് നേരെയുള്ള അക്രമങ്ങള്‍ തടയുക എന്നത് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ്. അത് നിറവേറ്റുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.



Sharing is Caring