പനീര്‍,ദിനകരപക്ഷങ്ങള്‍ ഏറ്റുമുട്ടി നിരവധിപേര്‍ക്ക് പരിക്ക്


ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വ പക്ഷവും എഐഡിഎംകെ ഉപ ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരപക്ഷവും മധുര വിമാനത്താവളത്തില്‍ ഏറ്റുമുട്ടി. നിരവധിപേര്‍ക്ക് പരിക്കേറ്റു. പെരിയകുളത്തേക്ക് പോകാന്‍ എത്തിയതായിരുന്നു പനീര്‍ശെല്‍വം. വിമാനത്താവളത്തില്‍ എത്തിയിരുന്ന ദിനകരന്റെ അനുയായികള്‍ ഗെയ്റ്റില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്നു.


വിമാനത്താവളത്തിലേക്ക് സെല്ലൂര്‍ രാജുവുമൊത്ത് എത്തിയ പനീര്‍സെല്‍വത്തെ കണ്ടപ്പോള്‍ ദിനകരന്‍അനുയായികള്‍ പനീര്‍സെല്‍വത്തിനെതിരെയും ശശികലക്ക് അനുകൂലമായും മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പനീര്‍ശെല്‍വത്തിന്റെ വഴിമുടക്കിയത് സംഘര്‍ഷത്തിന് കാരണമായി, നിരവധി പേര്‍ക്ക് പരിക്കേറ്റു. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി.


അടുത്തയിടെ ഒരുമിച്ച പഴനിസ്വാമി-പനീര്‍ശെല്‍വ വിഭാഗം ദിനകരന്‍ വിഭാഗത്തെ ഒറ്റപ്പെടുത്തുകയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയിലില്‍ കഴിയുന്ന ശശികലയെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.



Sharing is Caring