നോട്ട് പിന്‍വലിക്കല്‍: തീരുമാനം ചോര്‍ത്തിനല്‍കിയെന്ന് കെജ്രിവാള്‍


1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയേയും പരസ്യമായി വിമര്‍ശിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും തീരുമാനം പിന്‍വലിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബി.ജെ.പിയ്ക്കും അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും വിവരം ചോര്‍ത്തി നല്‍കി. അതുവഴി അവരുടെ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയുടെ നാടകീയ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബില്‍ നിന്നുള്ള ഒരു ബി.ജെ.പി നേതാവ് 2000 രൂപയുടെ കെട്ടുകളുമായി ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത് ഇതിന്‍റെ തെളിവാണ് പൂഴ്ത്തിവയ്പുകാര്‍ക്ക് മാത്രമാണ് പുതിയ തീരുമാനം കൊണ്ട് നേട്ടമുണ്ടായതെന്നും കെജ്രിവാള്‍ ആരോപിച്ചു.
ഈ പ്രഖ്യാപനം കൊണ്ട് കള്ളപ്പണം തിരിച്ചുകിട്ടാന്‍ പോകുന്നില്ല. കള്ളപ്പണം വീണ്ടും വിതരണം ചെയ്യപ്പെടും. നാട്ടില്‍ ആകെ പ്രശ്നം സൃഷ്ടിക്കാന്‍ മാത്രമാണ് ഇതുകൊണ്ട് കഴിഞ്ഞത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ബാങ്കുകളില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപം കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോര്‍ത്തപ്പെട്ടതിന്‍റെ തെളിവാണ്. കഴിഞ്ഞ ജനുവരിയില്‍ എന്തുകൊണ്ടാണ് ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടന്നത്. ഇത് സംശയമുളവാക്കുന്നതാണ്.
പ്രധാനമന്ത്രിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നത് കള്ളപ്പണക്കാര്‍ക്ക് മനര്‍ക്കല്ല, സാധാരണ ജനങ്ങള്‍ക്കു നേരെയാണ്. കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാര്‍ തീരുമാനം ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ല. അഞ്ഞൂറും ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.




Sharing is Caring