നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വനിതാ പൊലീസിനു നേരെ ആക്രമണം

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഉദ്യോഗസ്ഥയെ പിന്തുടരുകയും അസഭ്യം പറയുകയും വാളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്ന് ടാക്സി ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി രണ്ടിന് സയൻസ് പാർക്ക് ഏരിയയ്ക്ക് സമീപം രാത്രി ഡ്യൂട്ടി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മൂന്നംഗ സംഘം പിന്തുടർന്ന് അസഭ്യം പറയുകയായിരുന്നെന്ന് ഭുവനേശ്വറിലെ വനിതാ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശുഭശ്രീ നായക് പരാതിയിൽ പറയുന്നു. പൊലീസ് റിസർവ് ഗ്രൗണ്ടിനടുത്തെത്തിയപ്പോൾ മൂവരിൽ ഒരാൾ വാളെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

വിസിൽ മുഴക്കിയതോടെ കുറച്ച് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇതോടെ അവർ രക്ഷപ്പെട്ടു. ബുധനാഴ്ചയോടെ വാഹനം തിരിച്ചറിഞ്ഞ പൊലീസ് മൂവരെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്ന് ഡിസിപി പ്രതീക് സിംഗ് പറഞ്ഞു.

Sharing is Caring