കാഠ്മണ്ഡു: നേപ്പാളിലെ മുക്തിനാഥില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ട് പൈലറ്റുമാര്‍ മരിച്ചു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. ബുധാനാഴ്ച രാവിലെയായിരുന്നു സംഭവം.
ഹെലികോപ്റ്റര്‍ അപകടം നേപ്പാള്‍ ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയാണ് മുക്തിനാഥ് സ്ഥിതി ചെയ്യുന്നത്. അപകടകാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.














