നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി


വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.രാജ്യത്ത് ചോദ്യപേപ്പര്‍ ചോരുകയാണ്. ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ നിരവധി യുവാക്കള്‍ ഇന്ത്യയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാകുന്നുവെന്ന് പരാതി പറഞ്ഞു.


യുദ്ധങ്ങള്‍ നിര്‍ത്തുന്ന നരേന്ദ്രമോദിക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കഴിയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചടക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മോദിയാണ്. ചില സംഘടനകളെ ഉപയോഗിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിടിച്ചെടുക്കുകയാണ് ബിജെപിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.ഇത് രാജ്യദ്രോഹ പ്രവര്‍ത്തനമാണ്. ഒരു പരീക്ഷ റദ്ദാക്കി, ഇതിന്റെ കുറ്റക്കാരെ പിടികൂടണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.


ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ എന്തെല്ലാം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ട്. ഇത് സര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കാന്‍ ശ്രമം തുടരും. യോഗ്യത മാനദണ്ഡമാക്കാതെ പ്രത്യയശാസ്ത്രം നോക്കി ജോലി നല്‍കിയാല്‍ ഇങ്ങനെ സംഭവിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.



Sharing is Caring