നിലയ്ക്കലില്‍ എല്ലാ വാഹനങ്ങളും കടത്തിവിടാത്തത് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍; ഗതാഗത കുരുക്കുണ്ടാകുമെന്ന് എസ്പി


നിലയ്ക്കല്‍: നിലയ്ക്കലില്‍ എല്ലാ വാഹനങ്ങളും കടത്തി വിടാത്തത് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളാണെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ തടയുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.


എന്നാല്‍ വാഹനങ്ങള്‍ എല്ലാം കടത്തിവിട്ടാല്‍ വലിയ ഗതാഗത കുരുക്കുണ്ടാകുമെന്ന് എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ അറിയിച്ചു. ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും എസ്പി അറിയിച്ചു. എന്നാല്‍ അതിന് അധികാരമില്ലെന്ന് മന്ത്രി മറുപടി നല്‍കി.




Sharing is Caring