ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഷക്കീല്‍ അഹമ്മദ് പാര്‍ട്ടിവിട്ടു. ചില നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിടുന്നതെന്ന് രാജിക്കത്തില്‍ പറയുന്നു.മറ്റു പാര്‍ട്ടിയില്‍ ചേരില്ലെന്നും അന്ത്യംവരെ കോണ്‍ഗ്രസ് ആശയങ്ങളില്‍ അടിയുറച്ചുനില്‍ക്കുമെന്നും ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കി. അഞ്ചുതവണ എംഎല്‍എയായും പാര്‍ട്ടിയുടെ ദേശീയ വക്താവായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു .
താന്‍ നേരത്തെ രാജി വയ്ക്കാന്‍ തീരുമാനിച്ചിരുന്നതായും തിരഞ്ഞെടുപ്പ് അവസാനിച്ചശേഷം വിവരം പുറത്തുവിടാന്‍ തീരുമാനിച്ചിരുന്നതായും ഷക്കീല്‍ അഹമ്മദ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ബാധിക്കുന്ന തരത്തിലുളള ഒരു വിഷയവും പുറത്തുവരരുതെന്നും അതിലൂടെ വോട്ടുകള്‍ കുറയരുതെന്നും ആഗ്രഹിച്ചിരുന്നുവെന്നും കത്തിലുണ്ട്














