നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ബേപ്പൂർ ഹാർബറിൽ കർശന നിയന്ത്രണം


നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ബേപ്പൂർ ഹാർബറിൽ കർശന നിയന്ത്രണം. ബോട്ട് അടുപ്പിക്കുന്നതും മത്സ്യ വിൽപ്പന നടത്തുന്നതും ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ നിർത്തിവെക്കാൻ നിർദേശം.


ചെറുവണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരികരിച്ചതിന് പിന്നാലെയാണ് ബേപ്പൂർ ഹാർബറിൽ നിയന്ത്രണം കർശനമാക്കിയത്.ബേപ്പൂർ ഹാർബറിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ വെള്ളയിൽ ഹാർബറിലൊ പുതിയാപ്പ ഫിഷ് ലാൻഡിംഗ് സെൻ്ററിലൊ അടുപ്പിക്കാനാണ് നിർദേശം.


വെള്ളയിൽ ഹാർബറിൽ മത്സ്യ കച്ചവടത്തിനും വിലക്ക് ഏർപ്പെടുത്തിയുണ്ട്. കോഴിക്കോട് കോർപറേഷനിലെ 7 വാർഡുകളും ഫറോഖ് മുൻസിപാലിറ്റിയും പൂർണ്ണമായും കൺടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.



Sharing is Caring