ന്യൂഡല്‍ഹി: നാസ ഡിആര്‍ഡിഒ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പിതാവും മകനും അറസ്റ്റില്‍. വീരേന്ദ്രര്‍ മോഹന്‍ മകന്‍ നിതിന്‍ മോഹന്‍ എന്നിവരാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്.മൂന്നു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. നാസയില്‍ അടക്കമുള്ള ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന റൈസ് പുള്ളറാണെന്ന് കാണിച്ച് 1.43 കോടി രൂപ തട്ടിയെടുത്തുവെന്ന് പറഞ്ഞ് വ്യവസായി നരേന്ദ്ര എന്നയാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
റെഹാന്‍ മെറ്റല്‍സിന്റെ എംഡി എന്ന് സ്വയം പരിജയപ്പെടുത്തിയാണ് വീരേന്ദര്‍ വ്യവസായിയെ സമീപിച്ചത്. ഇത് നാസയിലെ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നതാണെന്നും ഇത് നാസയ്ക്ക് വില്‍ക്കാന്‍ സഹായിക്കാം എന്ന പറഞ്ഞാണ് സമീപിച്ചത്. ഇതിലൂടെ 37,500 കോടി രൂപയ്ക്ക് വില്‍ക്കുവാന്‍ സാധിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.വന്‍ ലാഭം കിട്ടുമെന്ന് ധരിച്ച് വ്യവസായി ഇതിനായി പണം നിക്ഷേപം നടത്തുകയും ചെയ്തു. റൈസ് പുള്ളര്‍ പരിശോധിച്ചാല്‍ 10 കോടി ടോക്കണ്‍ അഡ്വാന്‍സായി ലഭിക്കുമെന്ന് ഇയാള്‍ വിശ്വസിപ്പിച്ചതായും പോലീസ് പറഞ്ഞു.

റൈസ് പുള്ളറിന്റെ പരീക്ഷണത്തിനായി കെമിക്കലുകള്‍ ആവശ്യമാണെന്നും അതുവാങ്ങാന്‍ എന്നും പറഞ്ഞാണ് പല ഘട്ടങ്ങളിലായി ലക്ഷങ്ങള്‍ കൈക്കലാക്കിയതെന്നും പോലീസ് പറഞ്ഞു. സത്യസന്ധതയില്‍ സംശയം തോന്നിയ ഡിആര്‍ഡിഒയുമായി ചില രാസവസ്തുക്കള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കബളിക്കപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ ഇയാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇവരില്‍ നിന്നും റേഡിയേഷന്‍ കവചം, വ്യാജ സ്റ്റിക്കറുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ റൈസ് പുള്ളര്‍ വെറും കെട്ടുകഥയാണെന്നും നിര്‍മ്മിച്ചിരിക്കുന്നത് യഥാര്‍ത്ഥ ഉത്പന്നമല്ലെന്നും പോലീസ് പറയുന്നു.












