കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നവീൻ ബാബുവിന്റെ ഭാര്യയാണ് ഹർജി നൽകിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. അതേസമയം കൂടുതൽ നടപടികൾ ആലോചിക്കുന്നുവെന്ന് കുടുംബം അറിയിച്ചു.













