നരേന്ദ്രമോദിയുടെ റാലി നാളെ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലിയില്‍


ലക്‌നൗ: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച സന്ദര്‍ശിക്കും. നെഹ്റു കുടുംബത്തിന്റെ പരമ്ബരാഗത മണ്ഡലമായ റായ്‌ബറേലിയില്‍ മോദിയുടെ ആദ്യസന്ദര്‍ശനമാണിത്. ഹംസഫര്‍ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി, റാലിയില്‍ പ്രസംഗിക്കും. 1,100 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടും. വ്യാഴാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റായ്ബറേലിയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഈ മാസം 29 നു പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും യുപി സന്ദര്‍ശിക്കുന്നുണ്ട്.




Sharing is Caring