നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണം: ദിലീപ്


കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. കേസില്‍ തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്നും തന്നെ കുടുക്കിയതില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും എ.ഡി.ജി.പി ബി.സന്ധ്യയ്ക്കും പങ്കുണ്ടെന്നും ദിലീപ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.


വ്യാജതെളിവുണ്ടാക്കി തന്നെ കേസില്‍ കുടുക്കിയതാണെന്നും കത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് താന്‍ പരാതി നല്‍കിയതിന്‍പ്രകാരം കേസെടുക്കുകയോ അതു സംബന്ധിച്ച നീക്കങ്ങളോ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടത്തിയില്ല. പകരം തനിക്കെതിരേയുള്ള നീക്കങ്ങളില്‍ പൊലിസും ബോധപൂര്‍വം പങ്കുചേരുകയായിരുന്നുവെന്ന് കത്തില്‍ പറയുന്നു.


ആഭ്യന്തരസെക്രട്ടറിക്ക് 12 പേജടങ്ങുന്ന വിശദമായ കത്ത് ആണ് ദിലീപ് നല്‍കിയിരിക്കുന്നത്.



Sharing is Caring